Saturday, 1 November 2014

പാസ്പ്പോർട്ട് വെരിഫിക്കേഷൻ ഇതൊരു വല്ലാത്ത വെരിഫിക്കാഷനായി...... -------------------------------------------------------


എന്റെ ഒരു കൂട്ടുകാരൻ ഉച്ച ഭക്ഷണത്തിനു ശേഷം അവന്റെ വീട്ടിൽ ഭാര്യയോടും കുഞ്ഞിനോടുമൊപ്പം സോഫയിൽ ചാരികിടക്കുമ്പോൾ ഭാര്യ പറയുന്നു...
'ഇച്ചായാ... അറിഞ്ഞോ...? സരിതയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു പോലും...ടീവിയിൽ കുറച്ച് മുൻപ് കാണിച്ചതാ' 'ദേ!!....അതു കണ്ടവരേയും ഷെയർ ചെയ്തവരെയും പൊലീസ് തിരയുന്നുണ്ടാകും..അല്ലേ...' 'എടീ അതൊക്കെ ചുമ്മാ പേടിപ്പിക്കാൻ അടിച്ചു വിടുന്നതാ''എന്റെ ഇച്ചായൻ അങ്ങനെയൊന്നും കാണണ്ടാട്ടോ....എനിക്കറിയാം ഇച്ചായൻ അങ്ങനത്തെ ആളൊന്നുമല്ലാന്ന് ആ സമയത്ത് വീടിന്റെ മുറ്റത്ത് ഒരു ബൈക്ക് വന്നു നിന്നു.............. ടിങ്..ടോൺ...ടിങ്..ടോൺ..ഹോളിങ് ബെൽ രണ്ടടിച്ചു നിന്നു......'എടീ മോളെ.... നീ പോയീ നോക്കിക്കേ....' അവൾ എഴുന്നേറ്റ് മുൻവശത്തെ ഡോർ തുറന്നു...അധികമൊന്നും പരിചയമില്ലാത്ത ഒരാൾ.. അവൾ ചോദിക്കുന്നതിന് മുൻപേ തന്നേ കാഴ്ചയിൽ പരുക്കനായ അയാൾ പരുക്കൻ ശബ്ദത്തിൽ...പേരും വീട്ടുപേരും മൊബൈൽ നമ്പറും പറഞ്ഞിട്ട് ഇത് തന്നെയല്ലേ വീട് എന്ന് ചോദിച്ചു.....
അവൾ മറുപടിയും കൊടുത്തു 'അതേ....ആരാണ്' അയാൾ പറഞ്ഞു ' 'പൊലീസ്‌കാരനാണ് ഇവിടുത്തെ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു അന്വേഷണത്തിന് വന്നതാണ് ആള് അകത്തുണ്ടോ...' അവൾ ഒന്ന് പേടിച്ചെങ്കിലും അടുത്ത ശ്വാസത്തിൽ തന്നെ 'സർ കയറി ഇരിക്ക്...' എന്നും പറഞ്ഞ് അകത്തേക്ക് നീട്ടി വിളിച്ചു 'ഇച്ചായാ....ദേ... എന്തോ.. അന്വേഷണത്തിന് പൊലീസ് വന്നിരിക്കുന്നു... ഇത് കേട്ടതും...അവൻ സോഫയിൽ നിന്നും ചാടിയെണീറ്റു..... മൊബൈൽഫോൺ സോഫയുടെ അടിയിലേക്ക് തിരികിവച്ചിട്ട് സിറ്റ് ഔട്ടിലേക്ക് വന്നു....

പൊലീസ്‌കാരൻ അവനെ നോക്കി... അല്പം രോക്ഷത്തോടെ ചോദിച്ചു..'രണ്ട് ദിവസം മുൻപ് ഒരു മെസ്സേജ് കിട്ടിയില്ലേ...' ?
അവന്റെ ഉള്ളിൽ നിന്നും ഇടിമിന്നലും ഇടിവേട്ടും ഒരുമിച്ചു വന്നതുപോലെ നിന്നു വിറച്ചു...എന്നാൽ വിറയൽ പുറത്തു കാണിക്കാതെ
അവൻ പറഞ്ഞു..'ഞാൻ കണ്ടില്ല... സാറേ.. തൊടുപുഴയിൽ ധ്യാനത്തിനു പോയിട്ട് ഇന്ന് രാവിലെ വന്നതേയുള്ളൂ '

പോലീസ്‌കാരൻ അവനേയും ഭാര്യയേയും മാറി മാറി നോക്കിയിട്ട്... ചെറിയ ചിരിയോടുകൂടി ചോദിച്ചു ' ദൃശ്യം കണ്ടിട്ടുണ്ട് അല്ലേ..? ' അവൻ കരച്ചിലിന്റെ വക്കോളമെത്തി പറഞ്ഞു 'ഇല്ല സാറേ..ഞങ്ങൾ സത്യമായിട്ടും തോടു പുഴയിൽ ധ്യാനത്തിന് പോയതായിരുന്നു....'

പോലീസ് കാരൻ ചിരിയടക്കി ചോദിച്ചു...ശരി ശരി എന്നാണ് പോയത്...

അവൻ വിറയലോടെ പറഞ്ഞൊപ്പിച്ചു..'ഒക്ടോബർ 12 നു രാവിലെ പോയതാണ്'.

പോലീസ് കാരൻ തലകുലുക്കികൊണ്ട് 'നിങ്ങളുടെ മൊബൈൽഫോൺ കൊണ്ടുപോയില്ലേ....?
അവൻ മറുപടിയെന്നോണം ഇല്ലാന്നമട്ടിൽ തലയാട്ടി....

പോലീസ് കാരൻ ചോദിച്ചു ഇതിനു മുൻപ് നിങ്ങൾക്ക് എന്തെങ്കിലും കേസുകൾ വല്ലതും ഉണ്ടോ....

അവൻ പറഞ്ഞു 'ഇല്ല സർ...ഞങ്ങൾ പാവങ്ങളാണ്.... '

'ശരി ശരി.. നിങ്ങളുടെ മൊബൈൽ ഫോൺ ഇങ്ങ്‌കൊണ്ട് വരൂ... മെസ്സേജ് അയച്ചത് ഞാൻ കാണിച്ചു തരാം...' പൊലീസ്‌കാരൻ ദേഷ്യത്തിൽ പറഞ്ഞു...

അവൻ പേടിച്ചുവിറയലോടുകൂടി മൊബൈൽഫോൺ സോഫയിൽ നിന്നും എടുത്തു പൊലീസ് കാരന്റെ നേർക്കു വിറയോടെ നീട്ടി...

അതു വാങ്ങിച്ച് അവന്റെ ഭാര്യയെ നോക്കി പൊലീസ്‌കാരൻ പറഞ്ഞു 'നിങ്ങൾ അകത്തേക്ക് പൊയ്‌കോളൂ' എന്നിട്ട് മൊബൈൽഫോൺ പൊലീസ് ഓൺ ചെയ്തു കുറച്ച് നേരം പരിശോധിച്ചു.... മെസ്സേജ് ബോക്‌സിൽ ചൂണ്ടിക്കാട്ടി പറഞ്ഞു... രണ്ട് ദിവസം മുൻപ് നിങ്ങൾക്ക് വന്ന മെസ്സേജ് ...ഇതുവരേയും എന്തുകൊണ്ട് കണ്ടിട്ടും സ്റ്റേഷനിൽ വന്നില്ല....

അവൻ അപ്പോഴേക്കും കരച്ചിലെത്തിയിരുന്നു...വിങ്ങി പോട്ടികൊണ്ട് പറഞ്ഞു... ' ഞങ്ങൾ സത്യമായിട്ടും.. തൊടു പുഴയിലെ ധ്യാനം കഴിഞ്ഞു വന്നതേയുള്ളൂ സർ '....

പോലീസ്‌കാരൻ എണീറ്റ് അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു...'താൻ കരയല്ലേ.. താൻ പാസ്‌പോർട്ടിനു അപേക്ഷിച്ചിട്ടില്ലേ...? അതിന്റെ വെരിഫിക്കേഷനു വന്നതാണ്... ഇങ്ങോട്ട് വരാനുള്ള സമയ കുറവു കാരണം ഞങ്ങൾ പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു വരുത്തി അന്വേഷിക്കലാണ് ഇപ്പോൾ പതിവ്... വിളിച്ചിട്ട് കിട്ടാത്തതുകൊണ്ടാണ് മെസ്സേജ് അയച്ചതും, അതുകൊണ്ടും കാണാത്തതുകൊണ്ടാണ് നേരിട്ട് വന്നത്.. ഈ പേപ്പറിൽ ഒന്ന് ഒപ്പിട്ടു തന്നാൽ എനിക്ക് പോകാമായിരുന്നു...

ഒരു ദീർഘനിശ്വാസം എവിടുന്നോ അറിയാതെ പുറംചാടിയപ്പോൾ ഒരു ചിരിയൊക്കെ വന്നുതുടങ്ങിയിരിക്കുന്നു അവന്റെ മുഖത്ത് പേപ്പറിൽ ഒപ്പിടുമ്പോൾ ആ പൊലീസ്‌കാരൻ ഇങ്ങനെ പറഞ്ഞത്രേ......

'സരിതയുടെ ക്ലിപ്പുകൾ കണ്ടു കഴിഞ്ഞെങ്കിൽ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്.. കാലം അത്ര നല്ലതല്ലാട്ടോ.' ഒരു വിളറിയ ചിരിയുമായീ പോലീസ് കാരനെ യാത്രയാക്കി.

തിരിഞ്ഞ്‌നോക്കുമ്പോൾ ഭാര്യ താടിയിൽ നിന്നും കയ്യെടുത്ത്
'എന്തോന്നാ...ഇച്ചായ'....കഷ്ടം...എന്ന് ആംഗ്യ ഭാഷയിൽത്തന്നെ കൈകൊണ്ടു കാണിച്ച് അകത്തേക്കുപോയി............

കടപ്പാട് നമ്മടെ സ്വന്തം വാട്ട്സ് അപ്പിനോട്തന്നെ 😃😆😂😀

Friday, 24 October 2014

പ്രവാസി ...

ഒരു ജോലി തേടി അലയുന്ന സമയത്താണ് ഒരു വിസ ഒത്ത് വന്ന് ഗൾഫിലേക്ക് പറന്നത്... 😃😃😃 സന്തോഷം കൊണ്ട് അതിരില്ലാതെ ഗൾഫ് നാട്ടിൽ എത്തുന്നവരുടെ സന്തോഷമൊക്കെ പെട്ടെന്ന് തീരും.... ഒരു വർഷം കഴിഞ്ഞ് ഗൾഫ് മടുത്ത്  മടങ്ങിപ്പോക്ക് ആലോചിക്കുമ്പോൾ ആണ്  ആദ്യമായി വീട്ടുകാ
ർ ഒരു കാര്യം പറയുന്നത് .... മോനെ നമ്മുടെ വീട് ഒന്നു പുതുക്കി പണിയണ്ടേ..... ഞാൻ പണി തുടങ്ങിക്കോളാൻ പറഞ്ഞു ..... അത് ഒന്നും ആകാതിരിക്കുന്ന സമയത്ത് ആണ് അനുജത്തിക്ക് ഒരു ആലോചന വന്നിട്ടുണ്ട് എന്ന് അടുത്ത ന്യൂസ് എത്തുന്നത്..... അങ്ങിനെ ആദ്യമായി കടം വാങ്ങി പെങ്ങളുടെ കല്ല്യാണം കഴിച്ച് വിട്ടു....  ഒന്ന് നാട്ടിൽ വന്നാലോ എന്ന ആശ വീട്ടുകരോട് പറയുന്നത് .... ഇപ്പൊ വന്നാ ശരിയിവൂലാ....  ഒരു നുറു കൂട്ടംകര്യങ്ങൾ അവിടെ കല്ല്യാണം ഇവരുടെ പാല് കാച്ചൽ കൊച്ചിൻറെ നൂല്കെട്ട്  ...... അങ്ങിനെ ഒരുപാട് ആവശ്യങ്ങൾ ഒക്കെ ആയി  ഒരു വർഷം കഴിഞ്ഞു .... ഇപ്പോ പോയിട്ട് നാല് വർഷം കഴിഞ്ഞു ....

അങ്ങിനെ  നാട്ടിൽ പോയി കൂട്ടുകാരൊക്കെ ആയി അടിപൊളി ആയി നടന്നു ... അധികം വൈകാതെ മനസ്സിലായി പൈസ കഴിഞ്ഞ കാര്യം ...  പിന്നെ കൂട്ടുകാരെ ഒന്നും കാണാതായി ....

            വീണ്ടും വന്നു  ഗൾഫിലേക്ക് ... കല്ല്യാണത്തിൻറെയും വീടു പണിയുടെയും നാട്ടിൽ പോയതിൻറെയും ഒക്കെ കടം ഓർത്തപ്പോൾ 😵😵😵.....   അങ്ങിനെ കടങ്ങൾ ഒക്കെ വീട്ടികൊണ്ടിരിക്കുമ്പോളാണ് വീട്ടിൽ നിന്നും ഒരു വിളി ... ഒരു പെണ്ണ് കണ്ട് വെച്ചിട്ടുണ്ടെന്ന് ....

        ഒരു രണ്ട് വർഷം കഴിഞ്ഞ് നാട്ടിൽ പോയി പെണ്ണ് കാണലും  കല്ല്യാണം ഒക്കെ കഴിഞ്ഞപ്പോൾ തന്നെ കടം കൂടി.... അതികം വൈകാതെ ഗൾഫിലേക്ക് മടങ്ങുന്നു.... പിന്നീട് കുട്ടികൾ ആകുന്നു ... അവരു വലുതാകുന്നു .... അവരെ പഠിപ്പിക്കുന്നു... അപ്പോളും ആളു ഗൾഫിൽ തന്നെ.... ഇപ്പൊ നോക്കിയപ്പോ പതിനഞ്ച് കൊല്ലം... കടങ്ങൾ ആണേൽ കൂടികൊണ്ടിരിക്കാണ്...
    

      ഇതാണ് ഒട്ടുമിക്ക ഗൾഫ്കാരുടെയും വിധി..... ആരോടും പറഞ്ഞിട്ട് കാര്യമില്ല....  പ്രവാസി എന്നും പ്രവാസി ആണ്..... 😑😑😑

Thursday, 23 October 2014

ഗൾഫിലെ കരണ്ട്....

ഞാൻ ജോലി ചെയ്യുന്നത് സൗദിയിലെ ജിദ്ദ എന്ന സ്ഥലത്താണ്...... 👍👍

ഞാൻ താമസിക്കുന്ന സ്ഥലത്ത് ഇന്നലെ നാല് മണിക്കൂർ കരണ്ട് ഇല്ലായിരുന്നു.... 😡😡

താമസിക്കുന്ന സ്ഥലവും ജോലിചെയ്യുന്ന സ്ഥലവും അടുത്തടുത്താണ്..... 😜😜

അപ്പോൾ മാത്രമാണ് ഗൾഫിൽ കരണ്ടില്ലേൽ ജീവിതം ഇത്ര ബുദ്ധിമുട്ടുളളതാണെന്ന് മനസ്സിലായത്...

കരണ്ടില്ലാത്തത് കാരണം റൂമിലെ ഏ സി വർക്ക് ചെയ്തിരുന്നില്ല.... അത് കാരണം നേരത്തെ എണീറ്റു  .... കുളിയും ബാക്കി കാര്യങ്ങളും വേഗം കഴിക്കാമെന്ന് വിചാരിച്ച് ബാത് റൂമിൽ ചെന്നപ്പോൾ പൈപ്പിൽ വെളളം വരുന്നില്ല.... മോട്ടർ വർക്ക് ചെയ്യാൻ കരണ്ട് വേണമല്ലോ.... വേറെ സ്ഥലത്ത് പോയി അങ്ങിനെ അത്യാവശ്യ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു
അത് കഴിഞ്ഞ് ഒാഫീസിൽ ചെന്നപ്പോൾ  അവിടെ ഉളളവരൊക്കെ പുറത്ത് ഇറങ്ങി നിൽക്കുന്നു..... ചോദിച്ചപ്പോൾ കംമ്പ്യൂട്ടർ വർക്ക് ചെയ്യണേൽ കരണ്ട് വേണമെന്ന് .....

എന്നാൽ ഇലക്ട്രീഷനെ വിളിക്കാൻ ലാൻറ് ഫോൺ എടുത്തപ്പോൾ അതും വർക്ക് ചെയ്യുന്നില്ല അതിനും കരണ്ട് വേണമല്ലോ....

പളളിയിൽ ബാങ്ക് കൊടുത്തു അതും കേട്ടില്ല സ്പീക്കർ വർക്ക് ചെയ്യാനും കരണ്ട് വേണം.....

അങ്ങിനെ കൂടെ വർക്ക് ചെയ്യുന്ന യമനീടെ വണ്ടിയിൽ കയറി ഏസിയും ഇട്ട്  ഇരുന്നു ..... അപ്പോൾ അവൻ പറഞ്ഞു പെട്രോൾ അടിച്ചിട്ട് വരാമെന്ന്.... അവിടെ ചെന്നപ്പോൾ പൊട്രോൾ അടിക്കണേൽ കരണ്ട് വേണമെന്ന് ...

അങ്ങിനെ ഒരു കാര്യം മനസ്സിലായി .... കരണ്ടില്ലാത്ത ഗൾഫിൻറെ അവസ്ഥ ദുരിതമാണെന്ന്  ...... 😲😲😲😲😲

അത് ആലോചിക്കാതിരിക്കുകയാണ് നല്ലത് എന്ന് തോന്നി...... 😄😄😄

ശശിയുടെ പെണ്ണുകാണൽ

ശശി ഒരു ദിവസം പെണ്ണ് കാണാൻ പോയി ....
പെണ്ണിനെ കണ്ടു എല്ലാവർക്കുംഇഷ്ടമായി....... .. പെണ്ണിന് ശശിയെയും ഇഷ്ടമായി ശശിയും കൂട്ടരും വീട്ടിലേക്ക് പോയി...

പെണ്ണിൻറെ വീട്ടിൽ ചർച്ച തുടങ്ങി... ചെക്കൻ നല്ലവനാണ് ... എന്നാലും നാട്ടിൽ ഒന്ന് അന്വേഷിക്കണം....

അങ്ങിനെ അന്വേഷിക്കാനായി പ്രായമായ രണ്ടു മൂന്ന് ആളുകൾ പോയി...

അവരു ശശിയുടെ നാട്ടിൽ എത്തി...
അവിടെ കണ്ട കടയിൽ കയറി നാരങ്ങവെളളവും കുടിച്ച് സംസാരിച്ച് കൊണ്ട് നിൽക്കുമ്പോൾ....

കടക്കാരൻ ചോദിച്ചു നിങ്ങൾ എവിടെന്നാ എങ്ങോട്ടാ വന്നെ....

അപ്പോൾ വന്നവരിൽ ഒരാളു പറഞ്ഞു ഞങ്ങൾ ശശീനെ പറ്റി അന്വേഷിക്കാൻ വന്ന പെണ്ണിൻറെ ആൾക്കാരാണ്...

ഏത് ശശിയാണ് എന്നൊക്കെ കടക്കാരൻ ചോദിച്ചു....

കടക്കാരൻ ഒരു ബീഡിയും വലിച്ച് ഒന്നും പറയാതെ ഇരിക്കുന്ന കണ്ടപ്പോൾ വന്നവരിൽ ഒരാൾ ചോദിച്ചു നിങ്ങൾക്ക് അറിയില്ലെ ആളെ...

കടക്കാരൻ പറഞ്ഞു :" ശശി ഇവിടെ നിന്നും ബീഡിയും വാങ്ങി ചീട്ട് കളിക്കാൻ പോയി പോലീസ് പിടിച്ച കാര്യം ഞാൻ നിങ്ങളോട് പറഞ്ഞാ അവൻ രാത്രി കള്ള്   കുടിച്ച വന്ന് എന്നെ തല്ലും അത് കൊണ്ട് അവനെ പറ്റി ഞാൻ ഒന്നും പറയൂലാ  "   

കടക്കാരൻ നോക്കിയപ്പോൾ അന്വേഷിക്കാൻ വന്നവരുടെ പൊടി പോലും കാണാനില്ല ... :-D

കടക്കാരൻറെ മുഖത്തെ ചിരി ആരും കണ്ടില്ല :-P

അങ്ങിനെ ശശി വീണ്ടും ശശിയായി.... :-D