ഞാൻ ജോലി ചെയ്യുന്നത് സൗദിയിലെ ജിദ്ദ എന്ന സ്ഥലത്താണ്...... 👍👍
ഞാൻ താമസിക്കുന്ന സ്ഥലത്ത് ഇന്നലെ നാല് മണിക്കൂർ കരണ്ട് ഇല്ലായിരുന്നു.... 😡😡
താമസിക്കുന്ന സ്ഥലവും ജോലിചെയ്യുന്ന സ്ഥലവും അടുത്തടുത്താണ്..... 😜😜
അപ്പോൾ മാത്രമാണ് ഗൾഫിൽ കരണ്ടില്ലേൽ ജീവിതം ഇത്ര ബുദ്ധിമുട്ടുളളതാണെന്ന് മനസ്സിലായത്...
കരണ്ടില്ലാത്തത് കാരണം റൂമിലെ ഏ സി വർക്ക് ചെയ്തിരുന്നില്ല.... അത് കാരണം നേരത്തെ എണീറ്റു .... കുളിയും ബാക്കി കാര്യങ്ങളും വേഗം കഴിക്കാമെന്ന് വിചാരിച്ച് ബാത് റൂമിൽ ചെന്നപ്പോൾ പൈപ്പിൽ വെളളം വരുന്നില്ല.... മോട്ടർ വർക്ക് ചെയ്യാൻ കരണ്ട് വേണമല്ലോ.... വേറെ സ്ഥലത്ത് പോയി അങ്ങിനെ അത്യാവശ്യ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു
അത് കഴിഞ്ഞ് ഒാഫീസിൽ ചെന്നപ്പോൾ അവിടെ ഉളളവരൊക്കെ പുറത്ത് ഇറങ്ങി നിൽക്കുന്നു..... ചോദിച്ചപ്പോൾ കംമ്പ്യൂട്ടർ വർക്ക് ചെയ്യണേൽ കരണ്ട് വേണമെന്ന് .....
എന്നാൽ ഇലക്ട്രീഷനെ വിളിക്കാൻ ലാൻറ് ഫോൺ എടുത്തപ്പോൾ അതും വർക്ക് ചെയ്യുന്നില്ല അതിനും കരണ്ട് വേണമല്ലോ....
പളളിയിൽ ബാങ്ക് കൊടുത്തു അതും കേട്ടില്ല സ്പീക്കർ വർക്ക് ചെയ്യാനും കരണ്ട് വേണം.....
അങ്ങിനെ കൂടെ വർക്ക് ചെയ്യുന്ന യമനീടെ വണ്ടിയിൽ കയറി ഏസിയും ഇട്ട് ഇരുന്നു ..... അപ്പോൾ അവൻ പറഞ്ഞു പെട്രോൾ അടിച്ചിട്ട് വരാമെന്ന്.... അവിടെ ചെന്നപ്പോൾ പൊട്രോൾ അടിക്കണേൽ കരണ്ട് വേണമെന്ന് ...
അങ്ങിനെ ഒരു കാര്യം മനസ്സിലായി .... കരണ്ടില്ലാത്ത ഗൾഫിൻറെ അവസ്ഥ ദുരിതമാണെന്ന് ...... 😲😲😲😲😲
അത് ആലോചിക്കാതിരിക്കുകയാണ് നല്ലത് എന്ന് തോന്നി...... 😄😄😄
No comments:
Post a Comment