ശശി ഒരു ദിവസം പെണ്ണ് കാണാൻ പോയി ....
പെണ്ണിനെ കണ്ടു എല്ലാവർക്കുംഇഷ്ടമായി....... .. പെണ്ണിന് ശശിയെയും ഇഷ്ടമായി ശശിയും കൂട്ടരും വീട്ടിലേക്ക് പോയി...
പെണ്ണിൻറെ വീട്ടിൽ ചർച്ച തുടങ്ങി... ചെക്കൻ നല്ലവനാണ് ... എന്നാലും നാട്ടിൽ ഒന്ന് അന്വേഷിക്കണം....
അങ്ങിനെ അന്വേഷിക്കാനായി പ്രായമായ രണ്ടു മൂന്ന് ആളുകൾ പോയി...
അവരു ശശിയുടെ നാട്ടിൽ എത്തി...
അവിടെ കണ്ട കടയിൽ കയറി നാരങ്ങവെളളവും കുടിച്ച് സംസാരിച്ച് കൊണ്ട് നിൽക്കുമ്പോൾ....
കടക്കാരൻ ചോദിച്ചു നിങ്ങൾ എവിടെന്നാ എങ്ങോട്ടാ വന്നെ....
അപ്പോൾ വന്നവരിൽ ഒരാളു പറഞ്ഞു ഞങ്ങൾ ശശീനെ പറ്റി അന്വേഷിക്കാൻ വന്ന പെണ്ണിൻറെ ആൾക്കാരാണ്...
ഏത് ശശിയാണ് എന്നൊക്കെ കടക്കാരൻ ചോദിച്ചു....
കടക്കാരൻ ഒരു ബീഡിയും വലിച്ച് ഒന്നും പറയാതെ ഇരിക്കുന്ന കണ്ടപ്പോൾ വന്നവരിൽ ഒരാൾ ചോദിച്ചു നിങ്ങൾക്ക് അറിയില്ലെ ആളെ...
കടക്കാരൻ പറഞ്ഞു :" ശശി ഇവിടെ നിന്നും ബീഡിയും വാങ്ങി ചീട്ട് കളിക്കാൻ പോയി പോലീസ് പിടിച്ച കാര്യം ഞാൻ നിങ്ങളോട് പറഞ്ഞാ അവൻ രാത്രി കള്ള് കുടിച്ച വന്ന് എന്നെ തല്ലും അത് കൊണ്ട് അവനെ പറ്റി ഞാൻ ഒന്നും പറയൂലാ "
കടക്കാരൻ നോക്കിയപ്പോൾ അന്വേഷിക്കാൻ വന്നവരുടെ പൊടി പോലും കാണാനില്ല ... :-D
കടക്കാരൻറെ മുഖത്തെ ചിരി ആരും കണ്ടില്ല :-P
അങ്ങിനെ ശശി വീണ്ടും ശശിയായി.... :-D
No comments:
Post a Comment