ഒരു ജോലി തേടി അലയുന്ന സമയത്താണ് ഒരു വിസ ഒത്ത് വന്ന് ഗൾഫിലേക്ക് പറന്നത്... 😃😃😃 സന്തോഷം കൊണ്ട് അതിരില്ലാതെ ഗൾഫ് നാട്ടിൽ എത്തുന്നവരുടെ സന്തോഷമൊക്കെ പെട്ടെന്ന് തീരും.... ഒരു വർഷം കഴിഞ്ഞ് ഗൾഫ് മടുത്ത് മടങ്ങിപ്പോക്ക് ആലോചിക്കുമ്പോൾ ആണ് ആദ്യമായി വീട്ടുകാ
ർ ഒരു കാര്യം പറയുന്നത് .... മോനെ നമ്മുടെ വീട് ഒന്നു പുതുക്കി പണിയണ്ടേ..... ഞാൻ പണി തുടങ്ങിക്കോളാൻ പറഞ്ഞു ..... അത് ഒന്നും ആകാതിരിക്കുന്ന സമയത്ത് ആണ് അനുജത്തിക്ക് ഒരു ആലോചന വന്നിട്ടുണ്ട് എന്ന് അടുത്ത ന്യൂസ് എത്തുന്നത്..... അങ്ങിനെ ആദ്യമായി കടം വാങ്ങി പെങ്ങളുടെ കല്ല്യാണം കഴിച്ച് വിട്ടു.... ഒന്ന് നാട്ടിൽ വന്നാലോ എന്ന ആശ വീട്ടുകരോട് പറയുന്നത് .... ഇപ്പൊ വന്നാ ശരിയിവൂലാ.... ഒരു നുറു കൂട്ടംകര്യങ്ങൾ അവിടെ കല്ല്യാണം ഇവരുടെ പാല് കാച്ചൽ കൊച്ചിൻറെ നൂല്കെട്ട് ...... അങ്ങിനെ ഒരുപാട് ആവശ്യങ്ങൾ ഒക്കെ ആയി ഒരു വർഷം കഴിഞ്ഞു .... ഇപ്പോ പോയിട്ട് നാല് വർഷം കഴിഞ്ഞു ....
അങ്ങിനെ നാട്ടിൽ പോയി കൂട്ടുകാരൊക്കെ ആയി അടിപൊളി ആയി നടന്നു ... അധികം വൈകാതെ മനസ്സിലായി പൈസ കഴിഞ്ഞ കാര്യം ... പിന്നെ കൂട്ടുകാരെ ഒന്നും കാണാതായി ....
വീണ്ടും വന്നു ഗൾഫിലേക്ക് ... കല്ല്യാണത്തിൻറെയും വീടു പണിയുടെയും നാട്ടിൽ പോയതിൻറെയും ഒക്കെ കടം ഓർത്തപ്പോൾ 😵😵😵..... അങ്ങിനെ കടങ്ങൾ ഒക്കെ വീട്ടികൊണ്ടിരിക്കുമ്പോളാണ് വീട്ടിൽ നിന്നും ഒരു വിളി ... ഒരു പെണ്ണ് കണ്ട് വെച്ചിട്ടുണ്ടെന്ന് ....
ഒരു രണ്ട് വർഷം കഴിഞ്ഞ് നാട്ടിൽ പോയി പെണ്ണ് കാണലും കല്ല്യാണം ഒക്കെ കഴിഞ്ഞപ്പോൾ തന്നെ കടം കൂടി.... അതികം വൈകാതെ ഗൾഫിലേക്ക് മടങ്ങുന്നു.... പിന്നീട് കുട്ടികൾ ആകുന്നു ... അവരു വലുതാകുന്നു .... അവരെ പഠിപ്പിക്കുന്നു... അപ്പോളും ആളു ഗൾഫിൽ തന്നെ.... ഇപ്പൊ നോക്കിയപ്പോ പതിനഞ്ച് കൊല്ലം... കടങ്ങൾ ആണേൽ കൂടികൊണ്ടിരിക്കാണ്...
ഇതാണ് ഒട്ടുമിക്ക ഗൾഫ്കാരുടെയും വിധി..... ആരോടും പറഞ്ഞിട്ട് കാര്യമില്ല.... പ്രവാസി എന്നും പ്രവാസി ആണ്..... 😑😑😑
No comments:
Post a Comment